Posted On
date_range Updated On
date_range ജില്ലയിൽനിന്ന് ഒക്ടോബറിൽ കയറ്റിയയച്ചത് 42,000 കിലോ പ്ലാസ്റ്റിക് മാലിന്യം
കോട്ടയം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ഒക്ടോബറിൽ മാത്രം ശേഖരിച്ച് കയറ്റിയയച്ചത് 42,000 കിലോ തരംതിരിച്ച പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യം. 1.5 ലക്ഷം കിലോ കുപ്പിച്ചില്ലും രണ്ടുലക്ഷം പുനരുപയോഗസാധ്യതയില്ലാത്ത പാഴ്വസ്തുക്കളും ക്ലീൻകേരള കമ്പനിവഴി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കയറ്റിയയച്ചു. ഹരിതകർമസേനയടക്കം ശേഖരിച്ചതാണിത്.
മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, നിരോധിത ഉൽപന്നങ്ങൾ കൈവശംവെക്കൽ എന്നീ കുറ്റങ്ങൾക്ക് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് 732 കേസുകളിലായി 19.30 ലക്ഷം രൂപ പിഴയിട്ടു. 8706 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.