കേ​ളി ജ​ങ്​​ഷ​ന് സ​മീ​പം ഗോ​ഡൗ​ണി​ൽ​നി​ന്ന്​ ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ വി. ​ജ​യ​പ്ര​കാ​ശി​ന്‍റെ

നേ​തൃ​ത്വ​ത്തി​ൽ റേ​ഷ​ന​രി ക​ണ്ടെ​ത്തി​യ​പ്പോ​ൾ

12 ചാക്ക് റേഷനരി പിടികൂടി; ലൈസൻസ് റദ്ദാക്കും

കോട്ടയം: മാടപ്പള്ളി പൂവത്തുംമൂട് കരികണ്ടം റോഡിൽ കേളി ജങ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 12ചാക്ക് റേഷനരി പിടികൂടി.രാജപ്പൻ ചെട്ടിയാരുടെ ഉടമസ്ഥതയിലെ കാലിച്ചാക്ക് ഗോഡൗണിൽ ഒളിപ്പിച്ചനിലയിലായിരുന്നു അരി.

എഫ്.സി.ഐ മുദ്രയോടുകൂടിയ അരി ചാക്കുകളിലും, പ്ലാസ്റ്റിക് ചാക്കുകളിലേക്ക് മാറ്റിനിറച്ച നിലയിലുമായിയിരുന്നു. അരി തെങ്ങണയിലെ എൻ.എഫ്.എസ്.ഐ ഗോഡൗണിലേക്ക് മാറ്റി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ വി. ജയപ്രകാശ് പറഞ്ഞു.

വാകത്താനം കടമുറിയിലെ വിൽഫ്രഡ് ചാക്കോ ലൈസൻസിയായ 89ആം നമ്പർ റേഷൻകടയിൽനിന്നാണ് അരി ലഭിച്ചതെന്നാണ് സൂചന. ഇവിടെ നടത്തിയ പരിശോധനയിൽ സ്റ്റോക്കിൽ ക്രമക്കേട് കണ്ടെത്തി. കടയുടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും നടപടിയായി.താലൂക്ക് സപ്ലൈ ഓഫിസർ എൻ.ആർ. ശ്രീലത , റേഷനിങ് ഇൻസ്‌പെക്ടർ ആർ. സന്തോഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - 12 bags of ration Rice caught; The license will be cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.