Posted On
date_range Updated On
date_range ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്
കോട്ടയം: പാമ്പാടി കോത്തല റോഡിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് ദേശീയപാത 183 കോത്തല മണ്ണാത്തിപ്പാറ ഇറക്കത്തിലായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.
കോട്ടയത്തുനിന്ന് കുമളിക്കു പോവുന്ന കെ.എസ്.ആർ.ടി.സി ബസും കോട്ടയത്തേക്ക് പോവുന്ന ഹരിശ്രീ ബസുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ സമീപത്തെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സം നേരിട്ടു. പാമ്പാടി പൊലീസും അഗ്നിശമനസേനയും എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.