എട്ടുവയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം: 65 വർഷം കഠിനതടവും രണ്ടുലക്ഷം പിഴയും

പട്ടാമ്പി: എട്ടുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 72കാരന് 65 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ഒറ്റപ്പാലം മുളഞ്ഞൂർ സ്വദേശി അപ്പുവിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ പരാതിപ്രകാരം ഒറ്റപ്പാലം സി.ഐയാണ് മൊഴി രേഖപ്പെടുത്തിയത്. എസ്.ഐ അനീഷ്, സി.ഐമാരായ എം. സുജിത്, ജയേഷ് ബാലൻ എന്നിവർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. കോടതി നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോയി. ഫോട്ടോ PEWPTB 0271 അപ്പു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.