ptlth3 പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ബലാത്സംഗത്തിന് ഇരയാക്കിയതിന് അടൂർ പട്ടാഴി അടക്കാമരക്കുടി പ്രസാദ് ഭവനിൽ പ്രസാദിന് (35) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി 35 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. കേസിനാസ്പദമായ സംഭവം നടന്നത് 2014 ലാണ്, വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി ആ വിവരം മറച്ചുവെച്ച് പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി. തുടർന്ന് വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗിക പീഡനം നടത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.