കോട്ടയം: ജില്ലയില്‍ 213 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 536പേര്‍ രോഗമുക്തരായി. 2977 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 78 പുരുഷന്മാരും 96 സ്ത്രീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 41പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1950 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444360 പേര്‍ കോവിഡ് ബാധിതരായി. 441152 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5591 പേര്‍ ക്വാറന്‍റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ വിവരം: കോട്ടയം-24, ഉഴവൂര്‍-20, വൈക്കം, പാലാ, മരങ്ങാട്ടുപിള്ളി, കടുത്തുരുത്തി-7, ചിറക്കടവ്, ഏറ്റുമാനൂര്‍, മണര്‍കാട്-6, പനച്ചിക്കാട്, കാഞ്ഞിരപ്പള്ളി, രാമപുരം, എരുമേലി, കറുകച്ചാല്‍, ചങ്ങനാുശ്ശേരി-5, വിജയപുരം, കുറവിലങ്ങാട്, കിടങ്ങൂര്‍, മുണ്ടക്കയം, കങ്ങഴ, മുത്തോലി, വാകത്താനം, കൂരോപ്പട-4, പൂഞ്ഞാര്‍, വാഴപ്പള്ളി, പാമ്പാടി, തിടനാട്, തലയോലപ്പറമ്പ്, അകലക്കുന്നം, മണിമല-3, തൃക്കൊടിത്താനം, തലയാഴം, കൂട്ടിക്കല്‍, മൂന്നിലവ്, കല്ലറ, നെടുംകുന്നം, മാടപ്പള്ളി, കടപ്ലാമറ്റം, കരൂര്‍- 2, വെളിയന്നൂര്‍, അതിരമ്പുഴ, അയ്മനം, കൊഴുവനാല്‍, അയര്‍ക്കുന്നം, പുതുപ്പള്ളി, കുറിച്ചി, വെള്ളൂര്‍, ഉദയനാപുരം, മേലുകാവ്, ചെമ്പ്, തീക്കോയി, മാഞ്ഞൂര്‍, ഞീഴൂര്‍, പാറത്തോട്, ഭരണങ്ങാനം, കുമരകം, ടി.വി പുരം-1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.