കറുകച്ചാൽ: പതിനാലാംമൈൽ ഭാഗത്ത് . നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. പതിനാലാംമൈൽ മുതൽ ഉദയപുരം, ഡാണവുങ്കൽപടി വരെയുള്ള ഭാഗങ്ങളിലാണ് തിങ്കളാഴ്ച രാവിലെ മുതൽ തെരുവുനായുടെ ആക്രമണമുണ്ടായത്. റോഡിലൂടെ നടന്നുപോയവർക്കാണ് കടിയേറ്റത്. രാവിലെ 10ന് നാലുപേർക്കും വൈകീട്ട് അഞ്ചരക്ക് ആറുപേർക്കും നായുടെ കടിയേറ്റു. കറുത്ത നിറമുള്ള നായയാണ് എല്ലാവരെയും ആക്രമിച്ചത്. നായെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രകോപനമില്ലാതെ ഓടിയെത്തിയ നായ് യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. പേവിഷബാധയുള്ളതായി സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. നായ്ക്കളെ പിടികൂടാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.