വണ്ടന്മേട് എം.ഡി എം.എ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കട്ടപ്പന: വണ്ടന്മേട് മുൻ പഞ്ചായത്ത്​അംഗം സൗമ്യ എബ്രഹാം ഭർത്താവിനെ എം.ഡി.എം.എ കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സൗമ്യക്ക്​ നൽകാനായി കോഴിക്കോടുനിന്ന് എം.ഡി.എം.എ സംഘടിപ്പിച്ച്​ കൊടുത്ത കോഴിക്കോട് പന്തീരൻകാവ് വില്ലേജിൽ പാലാഴി ഭാഗത്ത് സരോവരം വീട്ടിൽ ശ്യാം റോഷ്(25) ആണ് പിടിയിലായത്. മറ്റൊരാളിൽനിന്ന് സംഘടിപ്പിച്ച എം.ഡി.എം.എ, മമ്പ് പിടിയിലായ ഷെഫിൻഷായ്ക്കാണ് കൈമാറിയത്. ഇയാൾ മുഖേനയാണ് കാമുകൻ എം.ഡി.എം.എ സൗമ്യക്ക്​ കൈമാറിയത്. വണ്ടൻമേട് സി.ഐ വി.എസ്. നവാസ്, സി.പി.ഒ ടിനോജ്, ഡാൻസാഫ് ടീം അംഗങ്ങളായ മഹേശ്വരൻ, ജോഷി, ടോം സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.