പൊന്‍കുന്നം: കെ.എസ്.ആർ.ടി.സിയിലെ വിവിധ യൂനിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് പൊൻകുന്നം ഡിപ്പോയിൽ പൂർണം. 220 ഓളം ജീവനക്കാരുള്ള ഡിപ്പോയില്‍ അഞ്ച് ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്. സൂചന പണിമുടക്കില്‍ ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി, എസ്.ടി.യു, ടി.ഡി.എഫ്, എഫ്.എഫ്.ജെ തുടങ്ങിയ യൂനിയനുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം റെജിമോന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. വിവിധ യൂനിയൻ നേതാക്കളായ കെ.എസ്. ജയരാജ്, പി.പി. അന്‍സാരി, പി. പ്രദീപ് കുമാര്‍, ആര്‍. അനില്‍കുമാര്‍, പി.എം.എ സാജിദ്, പി.എസ് അജീഷ്‌കുമാര്‍, കെ.ടി. ജയപ്രകാശ്, അനീഷ് സോദര്‍, റെജുമോന്‍ ജോസഫ്, ജി. മനോജ്, ആര്‍.സി. സുധീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.