ചങ്ങനാശ്ശേരി: കേരള സാംസ്‌കാരിക വകുപ്പിന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിവരുന്ന നാടന്‍കലകളുടെ പ്രോത്സാഹനവുമായി ബന്ധപ്പെട്ട് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വജ്രജൂബിലി ഫെലോഷിപ് ബ്ലോക്ക്തല ഉദ്ഘാടനം നടത്തി. പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, വാകത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെ നാടന്‍ കലാരൂപങ്ങള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ കലാകാരന്മാരെയും പ്രായഭേദമെന്യേ സൗജന്യമായി പരിശീലിപ്പിക്കുന്ന പരിപാടിക്കാണ് തുടക്കമായത്. മോഹിനിയാട്ടം, ഓട്ടംതുള്ളല്‍, പടയണി തുടങ്ങിയ കലകളാണ് പരിശീലിപ്പിക്കുന്നത്. പരിപാടി അഡ്വ. ജോബ്മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളോത്സവം 2021 ജില്ല കലാപ്രതിഭയായ മഹേശ്വര്‍ അശോകിനെ എം.എല്‍.എ ഉപഹാര സമര്‍പ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. രാജു അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് സുനിത സുരേഷ് സ്വാഗതവും ജോയന്‍റ് ബി.ഡി.ഒ ഷാജി ജോക്കബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.