കറുകച്ചാല്‍: . രണ്ടുവര്‍ഷം മുമ്പ് ഇവിടെ റോഡില്‍ യെല്ലോ വരകളിട്ടിരുന്നു. എന്നാല്‍, ഇതും മാഞ്ഞതോടെ എല്ലാം പഴയപോലെയായി. രണ്ട് റോഡുകള്‍ സംഗമിക്കുന്ന കവലയില്‍ കൃത്യമായ സുരക്ഷ സംവിധാനങ്ങളൊരുക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം. കോട്ടയം-കോഴഞ്ചേരി റോഡ് ചങ്ങനാശ്ശേരി-വാഴൂര്‍ റോഡുമായി സംഗമിക്കുന്ന പ്രധാന കവലയാണ് നെത്തല്ലൂര്‍. കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വാഴൂര്‍ റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് പലപ്പോഴും അപകടങ്ങളുണ്ടാകുന്നത്. വാഴൂരില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കോട്ടയം ഭാഗത്തേക്ക് തിരിയുന്നതും ഇതേവഴിയിലൂടെ തന്നെയാണ്. തിരിയുന്ന ഭാഗത്ത് കെട്ടിടങ്ങളുള്ളതിനാല്‍ കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയില്ല. പലപ്പോഴും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ അപകടം സംഭവിക്കും. കോട്ടയം റോഡില്‍നിന്ന് കറുകച്ചാല്‍ ഭാഗത്തേക്ക് തിരിയുമ്പോഴും വാഴൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാറുണ്ട്. കൃത്യമായ ക്രമീകരണമൊരുക്കാത്തതിനാല്‍ ഇവിടെ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. വേഗനിയന്ത്രണ സംവിധാനങ്ങളില്ലാത്തതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണം. രണ്ടുവര്‍ഷം മുമ്പ് ബൈക്ക് നെത്തല്ലൂര്‍ ക്ഷേത്രത്തിന് സമീപത്തെ മതിലിലിടിച്ച് ഒരാള്‍ മരിക്കുകയും ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഇവിടെ യെല്ലോബോക്‌സ് വരിച്ചിരുന്നു. ഇതോടെ അപകടങ്ങളും ഒരുപരിധിവരെ കുറഞ്ഞു. റോഡിലെ സുരക്ഷ ലൈനുകളും സീബ്ര വരകളടക്കം മാഞ്ഞതോടെ കാല്‍നടകാരടക്കം ഏറെ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. സുരക്ഷ സംവിധാനങ്ങളില്ലാത്ത നെത്തല്ലൂര്‍ കവല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.