ഇന്ധനവിലക്കൊപ്പം യന്ത്രങ്ങളുടെ വാടകയും കുതിക്കുന്നു

കോട്ടയം: ഇന്ധനവില ഉയർന്നതോടെ കാർഷിക യന്ത്രങ്ങളുടെ വാടകയും കൂടി. അപ്രതീക്ഷിതമായെത്തിയ മഴയിൽ കൃഷി നശിച്ച കർഷകർക്ക്​ ഇരുട്ടടിയായിരിക്കുകയാണ്​ യന്ത്രങ്ങളുടെ വാടക വർധന. മഴവെള്ളം നിൽക്കുന്നതിനാൽ പാടത്ത്​ കൊയ്ത്തുയന്ത്രം താഴുന്ന അവസ്ഥയാണ്​. ഇതുമൂലം​ കൊയ്യാൻ​ ഏറെ സമയമെടുക്കുകയും യന്ത്രത്തിന്​ ഇരട്ടി വാടക നൽകേണ്ടിവരുകയും ചെയ്യുന്നു. ഇതോടെ മറ്റ്​ പാടങ്ങളിൽ ​കൊയ്ത്ത്​ ​വൈകുകയും ചെയ്യും. കൊയ്ത്ത്​ കഴിഞ്ഞ പാടങ്ങളെല്ലാം യന്ത്രം താഴ്ന്ന്​ കുഴിയായിരിക്കുകയാണ്​. നനഞ്ഞ നെല്ല്​ കിളിർക്കുന്നതും മില്ലുടമകൾ കൂടുതൽ കിഴിവ്​ ആവശ്യപ്പെടുന്നതുമൊക്കെ കർഷകരെ കാത്തിരിക്കുന്ന മറ്റ്​ ദുരിതങ്ങളാണ്​. ​നഷ്ടത്തിലായ നെൽകർഷകർ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്​. ഇതിനൊപ്പം കടത്തുകൂലിയും രാസവളവിലയും കുതിച്ചുയരുന്നു​. കൊയ്ത്ത്​ യന്ത്രത്തി‍ൻെറ വാടക ആറുമാസം മുമ്പ്​ വരെ 1800 രൂപ ആയിരുന്നു. ഇപ്പോഴത്​ 2200ൽ എത്തി. 400 രൂപയുടെ വർധനയാണ്​ ഉണ്ടായത്​. ട്രാക്ടർ വാടക ആറുമാസം മുമ്പുവരെ 800 ആയിരുന്നെങ്കിൽ ഇപ്പോൾ 1200 ആയി​. പുല്ലു​വെട്ട്​ യന്ത്രത്തി‍‍ൻെറ വാടക​ 200ൽനിന്ന്​ 280 വരെ എത്തി. പൊട്ടാഷിന്​ 1700 രൂപയും ഫാക്ടംഫോസിന്​ 1380 രൂപയുമാണ്​ വില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.