'വിമർശനം'​ നിരാശവാദികളുടെ കുസൃതി -മന്ത്രി മുഹമ്മദ്​ റിയാസ്​

പത്തനംതിട്ട: ഡി.വൈ.എഫ്​.ഐ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലുള്ള ചർച്ചയിൽ തനിക്കെതിരെ വിമർശനമുണ്ടായെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന്​ മന്ത്രി മുഹമ്മദ്​ റിയാസ്​. തന്‍റെ അന്വേഷണത്തിൽ ചർച്ചയിൽ പ​ങ്കെടുത്ത ഒരാൾപോലും അത്തരമൊരു വിമർശനം ഉന്നയിച്ചിട്ടില്ല. പൊതുമരാമത്ത്​ വകുപ്പിൽ സുതാര്യത ഉറപ്പാക്കി നടത്തുന്ന പ്രവർത്തനങ്ങളോട്​ എതിർപ്പുള്ള നിരാശവാദികളാകും ഇതിനുപിന്നിലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതിനെ നിരാശവാദിളുടെ കുസൃതിയായേ കാണുന്നുള്ളൂവെന്നും മന്ത്രി സമ്മേളന നഗരിയിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ഡി.വൈ.എഫ്​.ഐ സംസ്ഥാന സമ്മേളനം ഇന്ന്​ സമാപിക്കും പത്തനംതിട്ട: ഡി.വൈ.എഫ്​.ഐ 15ാം സംസ്ഥാന സമ്മേളനം ശനിയാഴ്ച സമാപിക്കും. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്​ രാവിലെ നടക്കും. സ്ഥാന​മൊഴിയുന്ന സംസ്ഥാന പ്രസിഡന്‍റ്​ എസ്​. സതീഷിന്​ പകരം കോഴിക്കോടുനിന്നുള്ള വി. വസീഫ്​ പ്രസിഡന്‍റാകുമെന്നാണ്​ സൂചന. വൈകീട്ട്​ അഞ്ചിന്​ ജില്ല സ്​റ്റേഡിയത്തിലെ ഭഗത്​സിങ്​ നഗറിൽ പൊതുസമ്മേളനം നടക്കും. സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം വൃന്ദ കാരാട്ട്​ ഉദ്​ഘാടനം ചെയ്യും. ലക്ഷങ്ങൾ സമ്മേളനത്തിൽ പ​ങ്കെടുക്കുമെങ്കിലും കേന്ദ്രീകരിച്ച പ്രകടനം ഉണ്ടാകില്ലെന്ന്​ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്​ വാർത്തസ​മ്മേളനത്തിൽ പറഞ്ഞു. പ്രതിനിധി സമ്മേളനം നടക്കുന്ന ശബരിമല ഇടത്താവളത്തിലെ പി. ബിജുനഗറിൽനിന്ന്​ പ്രതിനിധികൾ പൊതുസമ്മേളന വേദിയി​ലേക്ക്​ പ്രകടനമായി നീങ്ങും. ​വിവിധ കേന്ദ്രങ്ങളിൽനിന്ന്​ ചെറു പ്രകടനങ്ങളായും പ്രവർത്തകർ സ്​റ്റേഡിയത്തേിലേക്ക്​ എത്തും. വിമർശനവും സ്വയം വിമർശനവുമൊക്കെയായി ഗൗരവതര ചർച്ചകൾ സമ്മേളനത്തിൽ നടന്നതായി സനോജ്​ പറഞ്ഞു. എന്നാൽ, ചിലർ സമ്മേളനം ചർച്ച ചെയ്യാത്ത കാര്യങ്ങൾ പറഞ്ഞ്​ തെറ്റായ വാർത്തകളാണ്​ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ്​ എസ്​. സതീഷ്​, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.യു. ജനീഷ്​ കുമാർ എം.എൽ.എ, ഗ്രീഷ്മ അജയഘോഷ്​ എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.