കോട്ടയം: പാത ഇരട്ടിപ്പിക്കൽ ജോലികൾ അവസാനഘട്ടത്തിലെത്തിനിൽക്കെ, ഇനി പാളം സ്ഥാപിക്കാൻ അവശേഷിക്കുന്നത് കോട്ടയം റെയിൽവേ സ്റ്റേഷനോട് ചേർന്ന ടണൽ ഭാഗത്ത്. മറ്റ് ഭാഗങ്ങളിലെല്ലാം പാളം സ്ഥാപിച്ച് ലിങ്കിങും പരിശോധനയും പൂർത്തിയാക്കിയിട്ടുണ്ട്. ചിങ്ങവനം ഭാഗത്തുനിന്ന് മുട്ടമ്പലം ഗേറ്റ് വരെ പാളം തയാറാക്കുകയും ലിങ്കിങ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റുമാനൂർ ഭാഗത്തുനിന്നുള്ള പാളം നിർമാണം പൂർത്തിയായി. നാഗമ്പടം വരെ ലിങ്കിങും നടത്തി. മഴയാണ് ടണൽ ഭാഗത്ത് പാളം സ്ഥാപിക്കുന്ന ജോലികളെ ബാധിച്ചതെന്ന് റെയിൽവേ നിർമാണവിഭാഗം പറയുന്നു. കെ.കെ.റോഡിന്‍റെ ഭാഗത്ത് പാളം ഇട്ടുകഴിഞ്ഞു. നേരത്തേ അമ്പലം സ്ഥിതി ചെയ്തിരുന്ന ഭാഗത്താണ് ഇനി പാളം സ്ഥാപിക്കൽ ജോലികൾ അവശേഷിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തിയാക്കാനാകുമെന്ന് ഇവർ പറയുന്നു. ട്രെയിൻ ഗതാഗതം നിയന്ത്രിക്കുന്ന ദിവസങ്ങളിൽ ഇരുഭാഗത്തുനിന്നുള്ള പാളങ്ങളും റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കും. ഇതിനൊപ്പം സിഗ്നലുകൾ അടക്കമുള്ളവയും സജ്ജീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.