കോട്ടയം: ജനങ്ങൾക്ക് ജീവിതാനുഭവങ്ങളിലൂടെ സ്വയം ബോധ്യപ്പെടുന്ന സർവതലസ്പർശിയായ വികസന-ക്ഷേമ പ്രവർത്തനങ്ങൾ വിപ്ലവകരമായി നടപ്പാക്കി സർക്കാർ മുന്നേറ്റം തുടരുമെന്ന് മന്ത്രി വി.എൻ. വാസവൻ. രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച ജില്ലതല ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച 'എന്‍റെ കേരളം' പ്രദർശന -വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർക്കും നിഷേധിക്കാനാകാത്തതും സമാനതകളില്ലാത്തതുമായ വികസനത്തിന് നാട് സാക്ഷിയാവുകയാണ്. ജനങ്ങളുടെ ക്ഷേമവും നാടിന്‍റെ വികസനവും മാത്രമാണ് സർക്കാർ ലക്ഷ്യം. ഏത് പ്രതിസന്ധിയിലും ജനങ്ങൾക്ക് സുരക്ഷയും അതിജീവനത്തിന് ശക്തിയും പകർന്ന് മഹത്തായ ലക്ഷ്യബോധത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. 'എന്‍റെ കേരളം' പ്രദർശന-വിപണനമേള, 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ലൈഫ് വീടുകളുടെ താക്കോല്‍ വിതരണവും അദ്ദേഹം നിർവഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് അധ്യക്ഷത വഹിച്ചു. വ്യവസായ സംരംഭകർക്കുള്ള സബ്സിഡി വിതരണവും മന്ത്രി നിർവഹിച്ചു. കലാ-സാംസ്‌കാരിക പരിപാടികളുടെയും ഭക്ഷ്യമേളയുടെയും ഉദ്ഘാടനവും സഹകരണ അംഗ സമാശ്വാസനിധി വിതരണവും തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു. മത്സ്യകർഷകർക്കുള്ള ധനസഹായ വിതരണം സി.കെ. ആശ എം.എൽ.എയും ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്, വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം എന്നിവയുടെ വിതരണം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എൽ.എയും വനാവകാശരേഖ, അക്ഷയ കേന്ദ്രങ്ങൾക്കുള്ള ഐ.എസ്.ഒ സർട്ടിഫിക്കറ്റ്, ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സ്വയംതൊഴിൽ വായ്പ ലഭിച്ചവർക്കുള്ള സബ്സിഡി എന്നിവയുടെ വിതരണം അഡ്വ. ജോബ് മൈക്കിള്‍ എം.എൽ.എയും കർഷകർക്കുള്ള സോയിൽ ഹെൽത്ത് കാർഡ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മിയും ക്ഷീര കർഷകർക്കുള്ള റിവോൾവിങ് ഫണ്ട് വിതരണം കലക്ടർ ഡോ. പി.കെ. ജയശ്രീയും ഉന്നതവിജയം കരസ്ഥമാക്കിയ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ധനസഹായ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി അജയൻ കെ. മേനോനും നിർവഹിച്ചു. കേരള വനം വികസന കോർപറേഷൻ ചെയർപേഴ്സൻ ലതിക സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി മുകേഷ് കെ. മണി, ഐ ആന്‍ഡ് പി.ആർ.ഡി കോട്ടയം മേഖല ഉപഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ല ഇൻഫർമേഷൻ ഓഫീസർ എ.അരുൺകുമാർ, പ്രസ്ക്ലബ് സെക്രട്ടറി എസ്.സനിൽ കുമാർ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ എ.വി. റസൽ, സി.കെ. ശശിധരൻ, രാജീവ് നെല്ലിക്കുന്നേൽ, സാജൻ ആലക്കുളം, സജി നൈനാൻ, പി.ഒ. വർക്കി എന്നിവർ പങ്കെടുത്തു. പടം: dp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.