എരുമേലിയിൽ സ്മാർട്ട് വില്ലേജ് ഓഫിസ്; ശിലാസ്ഥാപനം നാളെ

എരുമേലി: പരിമിതികളിൽ നട്ടം തിരിഞ്ഞ എരുമേലി തെക്ക് വില്ലേജ് ഓഫിസ് സ്മാർട്ട് ഓഫിസായി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കാനൊരുങ്ങുന്നു. എരുമേലി റസ്റ്റ് ഹൗസിന് സമീപത്താണ് ഓഫിസ് കെട്ടിടം ഉയരുന്നത്. പൊതുമരാമത്ത് വകുപ്പിന്‍റെ സ്ഥലത്തുനിന്ന്​ വില്ലേജ് ഓഫിസ് കെട്ടിടം നിർമിക്കുന്നതിന്​ 10 സെന്‍റ്​ വിട്ടുനൽകാൻ ഉത്തരവ്​ ലഭിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിർമാണത്തിനായി 44 ലക്ഷം രൂപ അനുവദിച്ചു. നിർമിതി കേന്ദ്രത്തിനാണ്​ നിർമാണച്ചുമതല. നിലവിൽ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ്​സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിന് മുകളിലത്തെ നിലയിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് എരുമേലി തെക്ക് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. കാലപ്പഴക്കത്താൽ നശിച്ചു കൊണ്ടിരിക്കുന്ന കെട്ടിടമാണിത്. പഞ്ചായത്ത് അറ്റകുറ്റപ്പണി നടത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചുപോന്നത്. ശനിയാഴ്‌ച വൈകീട്ട് അഞ്ചിന് സ്മാർട്ട് വില്ലേജ് ഓഫിസിന്‍റെ ശിലാസ്ഥാപനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. എരുമേലി ദേവസ്വം ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.