പുരസ്‌കാരം നേടിയ സഹോദരങ്ങളെ അനുമോദിച്ചു

പൊൻകുന്നം: തിരുവനന്തപുരം സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ സോഷ്യൽ മീഡിയ ബെസ്റ്റ് ആർട്ടിസ്റ്റിക് പ്രസന്റേഷൻ പുരസ്‌കാരം നേടിയ സഹോദരങ്ങൾക്ക് ഡി.വൈ.എഫ്.ഐയുടെ അനുമോദനം. പൊൻകുന്നം നന്ദനം വീട്ടിൽ പ്രദീപ് ഗോപിയുടെയും സ്മിതയുടെയും മക്കളും കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്‌കൂൾ വിദ്യാർഥികളുമായ നന്ദൻ, നിള, നളന്ദ എന്നിവരെയാണ് അനുമോദിച്ചത്. വാഴൂർ ബ്ലോക്ക് ജോയന്റ് സെക്രട്ടറി എസ്. ദീപു ഉപഹാരം നൽകി. പൊൻകുന്നം മേഖല പ്രസിഡന്റ് ശരൺ ചന്ദ്രൻ, സെക്രട്ടറി പി.എസ്. ശ്രീജിത്, വൈസ്​ പ്രസിഡന്റ് പി.എം. മിഥുൻ, പുലിയറ യൂനിറ്റ് സെക്രട്ടറി അരുൺ പി. അനിരുദ്ധൻ എന്നിവർ പങ്കെടുത്തു. KTL VZR 8 DYF1 Anumodanam ചിത്രവിവരണം സത്യജിത്ത് റേ പുരസ്‌കാരം നേടിയ സഹോദരങ്ങളായ നന്ദൻ, നിള, നളന്ദ എന്നിവർക്ക് ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയന്റ് സെക്രട്ടറി എസ്. ദീപു ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.