ഗുണ്ട പാണ്ടി ജയൻ പിടിയിൽ

പാലാ: കുപ്രസിദ്ധ . കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ അടിപിടി, ബലാത്സംഗം, ഭവനഭേദനം, കൊലപാതകശ്രമം കേസുകളിൽ ശിക്ഷിക്കപ്പെട്ടതും വിവിധ കേസുകളിൽ പ്രതിയുമായ കുപ്രസിദ്ധ ഗുണ്ട പുലിയന്നൂർ അറക്കൽ പാലം ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ പാണ്ടി ജയൻ എന്ന ജയനാണ്​ (43) അറസ്റ്റിലായത്. സഹോദരിയുടെ വീട്ടിൽ കയറി സഹോദരിയെയും കുട്ടികളെയും മർദിക്കുകയും വീട്ടുസാധനങ്ങൾ അടിച്ചുതകർക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ്​ അറസ്റ്റ്​. പാലാ എസ്​.എച്ച്​.ഒ കെ.പി. ടോംസന്‍റെ നേതൃത്വത്തിൽ എസ്​.ഐ എം.ഡി. അഭിലാഷ്, ഷാജി സെബാസ്റ്റ്യൻ, ജസ്റ്റിൻ, സുരേഷ്, സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.