ഡാം സുരക്ഷാ ചെയർമാനെതിരെ എം.എം. മണി

ഇടുക്കി: ഡാം സുരക്ഷാ അതോറിറ്റി ചെയർമാനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി എം.എം. മണി. ചെയർമാൻ വിരമിച്ച ഒരു ജഡ്​ജി മാത്രമാണ്​. അദ്ദേഹം സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത ആളാണെന്നും മണി കുറ്റപ്പെടുത്തി​. ഇടുക്കി കലക്​ടറേറ്റിൽ റവന്യൂ മന്ത്രി കെ. രാജൻ ഉദ്​ഘാടനം ചെയ്ത പട്ടയവിതരണ മേളയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അണക്കെട്ടുകളുടെ പത്തുചെയിൻ മേഖലകളിൽ പട്ടയം നിഷേധിക്കുന്നത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്​. പട്ടയം കൊടുത്താൽ സർക്കാറിന് വരുമാനം ലഭിക്കുമായിരുന്നു. പാവപ്പെട്ട ആൾക്കാർക്ക് ഒരു പേപ്പർ കിട്ടിയതുകൊണ്ട് ഡാമിന് എന്തു സംഭവിക്കാനാണെന്നും മണി ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.