മുണ്ടക്കയം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മേഖല കമ്മിറ്റി ഇമാമുകൾക്കും മദ്റസ അധ്യാപകർക്കും പുതുവസ്ത്രം വിതരണം ചെയ്തു. മുണ്ടക്കയം ടൗൺ ജുമാ മസ്ജിദിൽ ദുആ മജ്‌ലിസും നടത്തി. മേഖല പ്രസിഡന്‍റ് കെ.ഐ. ഷാജഹാൻ മൗലവി വസ്ത്രവിതരണം ഉദ്ഘാടനം ചെയ്തു. പ്രത്യേക പ്രാർഥനക്ക് വരിക്കാനി ഇമാം ടി.എം.എ കലാം മൗലവി നേതൃത്വം നൽകി. മേഖല ട്രഷറർ ഹംദുല്ലാ മൗലവി, ക്ഷേമനിധി ചെയർമാൻ അബ്ദുറഹ്മാൻ മൗലവി, കൺവീനർ സുബൈർ മൗലവി, പരീക്ഷ ബോർഡ് കൺവീനർ സിദ്ദീഖ് മൗലവി എന്നിവർ സംസാരിച്ചു. മുണ്ടക്കയം മേഖല സെക്രട്ടറി സി.കെ. ഹംസ മൗലവി സ്വാഗതവും ജോയന്‍റ് സെക്രട്ടറി അമീൻ മൗലവി നന്ദിയും പറഞ്ഞു. KTL WBL DKLM ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ പെരുന്നാൾ വസ്ത്രവിതരണം അബ്ദുറഹ്മാൻ മൗലവിക്ക് നൽകി ഷാജഹാൻ മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.