അതിരമ്പുഴ: ജറോം എന്ന ആറുവയസ്സുകാരന്‍റെ ജീവൻ കാക്കാൻ അതിരമ്പുഴ നിവാസികൾ കൈകോർക്കുന്നു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (രക്താർബുദം) ബാധിച്ച ജറോമിന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 30 ലക്ഷം രൂപ കണ്ടെത്താനുള്ള കാരുണ്യസ്പർശം പൊതു ധനസമാഹരണം ഞായറാഴ്ച നടക്കും. അതിരമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിൽ കീഴേടത്ത് ജസ്റ്റിന്‍റെയും ജിൻസിയുടെയും മകനായ ജറോം കോഴിക്കോട് എം.വി.ആർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. മജ്ജ മാറ്റിവെക്കൽ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ പറയുന്നു. ചികിത്സക്കുള്ള ഭാരിച്ച ചെലവ് താങ്ങാനാകാതെ വലയുകയാണ് കുടുംബം. ഈ ഘട്ടത്തിലാണ് ജീവൻ രക്ഷാസമിതി രൂപവത്കരിച്ചുകൊണ്ട് നാട്ടുകാർ രംഗത്തെത്തുന്നത്. അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയും ജീവൻ രക്ഷാസമിതിയും കൈകോർത്ത് ചങ്ങനാശ്ശേരി പ്രത്യാശയുടെ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരിയുടെ നേതൃത്വത്തിൽ ഞായറാഴ്ച അഞ്ചു മണിക്കൂർകൊണ്ട് 30 ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ പൊതുധനസമാഹരണം നടത്തും. ധനസമാഹരണത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. തോമസ് ചാഴികാടൻ എം.പി, മന്ത്രി വി.എൻ. വാസവൻ, അതിരമ്പുഴ ഫൊറോന വികാരി ഡോ. ജോസഫ് മുണ്ടകത്തിൽ (മുഖ്യ രക്ഷാ), ജില്ല പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആൻസ് വർഗീസ്, ജയിംസ് കുര്യൻ, അന്നമ്മ മാണി (രക്ഷാ), ബിജു വലിയമല (പഞ്ചായത്ത് പ്രസി), ആലീസ് ജോസഫ് (പഞ്ചായത്ത് വൈസ് പ്രസി), ജോൺ ജോസഫ് പാറപ്പുറത്ത് (ജന. കൺ) എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര കമ്മിറ്റിയും പഞ്ചായത്ത് മെംബർമാരുടെ നേതൃത്വത്തിൽ വാർഡ്തല കമ്മിറ്റികളും രൂപവത്കരിച്ചു. പഞ്ചായത്തിലെ 22 വാർഡിലും സന്നദ്ധപ്രവർത്തകർ മുഴുവൻ വീടുകളും സന്ദർശിച്ച് ധനസമാഹരണത്തിന്‍റെ വിവരങ്ങൾ കൈമാറിക്കഴിഞ്ഞു. KTL Jerrom ജറോം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.