എം.സി.എഫ് യൂനിറ്റുകൾക്ക് ചുറ്റും മാലിന്യം തള്ളുന്നു

നെടുംകുന്നം: ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്ന തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്ന എം.സി.എഫ് യൂനിറ്റുകൾക്ക് ചുറ്റും മാലിന്യം തള്ളുന്നത് പതിവാകുന്നു. കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലാണ് എം.സി.എഫുകൾക്ക് സമീപം വൻതോതിൽ മാലിന്യം തള്ളുന്നത്. എം.സി.എഫുകൾ മാലിന്യം തള്ളാനുള്ള സ്ഥലമാണെന്ന തെറ്റിദ്ധാരണയുണ്ട് പലർക്കും. ഇതിന് പുറമെ മനഃപൂർവം തള്ളുന്നവരുമുണ്ട്. ഗാർഹിക മാലിന്യങ്ങളടക്കം പാതയോരത്തെ എം.സി.എഫുകൾക്ക് സമീപം വലിച്ചെറിയുകയാണ്. മാലിന്യം ചീഞ്ഞ് ദുർഗന്ധം വമിക്കുന്നതിനാൽ എം.സി.എഫുകളുടെ പരിസരത്തേക്ക് അടുക്കാൻപോലും കഴിയില്ലെന്ന്​ ഹരിതകർമ സേനാംഗങ്ങൾ പറയുന്നത്. കറുകച്ചാൽ-വാഴൂർ റോഡിൽ മൈലാടിയിലെ എം.സി.എഫ് യൂനിറ്റിന് സമീപം ലോഡ് കണക്കിന് മാലിന്യങ്ങളാണ് ഇത്തരത്തിൽ തള്ളിയത്. രാത്രി വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവരുമുണ്ട്. കറുകച്ചാൽ പഞ്ചായത്തി‍ൻെറ വിവിധ ഭാഗങ്ങളിലും എം.സി.എഫുകൾക്ക് സമീപം മാലിന്യം തള്ളുന്നത് പതിവാണ്. മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പ്രദേശവാസികളുടെയും ഹരിതകർമസേനാംഗങ്ങളുടെയും ആവശ്യം. പടം: വാഴൂർ റോഡിൽ മൈലാടിയിലെ എം.സി.എഫിന് ചുറ്റും മാലിന്യം തള്ളിയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.