റെസിഡന്‍റ്​സ് അസോസിയേഷന്‍ വാര്‍ഷികം

വൈക്കം: ഭഗവതി നഗര്‍ റെസിഡന്‍റ്​സ് വെൽഫെയര്‍ അസോസിയേഷ‍ൻ വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും വൈ ബയോ സെന്‍ററില്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സൻ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ കെ.വി. പവിത്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം മുല്ലശ്ശേരി, ട്രഷറര്‍ രാജന്‍ രാജധാനി, കെ.കെ. വിജയപ്പന്‍, കൗണ്‍സിലര്‍മാരായ എസ്. ഇന്ദിരാദേവി, എസ്. ഹരിദാസന്‍ നായര്‍, ലേഖ ശ്രീകുമാര്‍, താലൂക്ക് റെസിഡന്‍റ്​സ്​ അസോസിയേഷന്‍ സെക്രട്ടറി എം. അബു, ധനലക്ഷ്​മി അമ്മാള്‍, ഷീല അജിത് എന്നിവര്‍ സംസാരിച്ചു. ടി.കെ. മാധവനെ അനുസ്മരിച്ചു വൈക്കം: ദേശാഭിമാനി ടി.കെ. മാധവ‍‍ൻെറ 92ാമത് ചരമവാര്‍ഷിക അനുസ്മരണം വൈക്കം എസ്.എന്‍.ഡി.പി യൂനിയ‍ൻെറ നേതൃത്വത്തില്‍ ആചരിച്ചു. വലിയകവലയിലെ ടി.കെ. മാധവ‍‍ൻെറ പ്രതിമക്ക്​ മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അനുസ്മരണം നടത്തി. യൂനിയന്‍ പ്രസിഡന്‍റ്​ പി.വി. ബിനേഷ്, സെക്രട്ടറി എം.പി. സെന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യൂനിയന്‍ വൈസ് പ്രസിഡന്‍റ്​ കെ.വി. പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി. സന്തോഷ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജേഷ് മോഹന്‍, കൗണ്‍സിലര്‍ സെന്‍ സുഗുണന്‍, എസ്. ജയന്‍, പി. സജീവ്, ലാലു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.