വൈക്കം: മാസങ്ങളായി തകര്‍ന്നുകിടക്കുന്ന വൈക്കം-വെച്ചൂര്‍ റോഡിൻെറ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ പെയ്ത കനത്ത മഴയിലാണ് റോഡ് തകര്‍ന്നത്. പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറിയ റോഡിൻെറ റിപ്പയറിങ് ജോലികള്‍ കെ.ആര്‍.എഫ്.ബി ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി പണം അനുവദിക്കണമെന്ന സി.കെ. ആശ എം.എൽ.എയുടെ ആവശ്യത്തെതുടര്‍ന്ന് സര്‍ക്കാര്‍ 25 ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍, ടെൻഡര്‍ നടപടികള്‍ ആരംഭിച്ച ഘട്ടത്തില്‍ കോണ്‍ട്രാക്ടര്‍മാരുടെ നിസ്സഹകരണ സമരം മൂലം നിര്‍മാണജോലി ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വരാത്ത സാഹചര്യമുണ്ടായി. മൂന്ന് പ്രാവശ്യം ടെൻഡര്‍ ക്ഷണിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കൂടുതല്‍ മോശമായ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കൂടുതല്‍ പണം അനുവദിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടതിൻെറ അടിസ്ഥാനത്തില്‍ രണ്ടുകോടി രൂപ അനുവദിച്ചു. ഈ തുകക്കും ആദ്യത്തെ ടെൻഡറില്‍ ആരും പങ്കെടുത്തിരുന്നില്ല. രണ്ടാമത്തെ ടെൻഡറിൻെറ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയപ്പോഴാണ് മെയിന്‍റനന്‍സ് ജോലികള്‍ ആരംഭിച്ചത്. ഗതാഗതതടസ്സം ഒഴിവാക്കാൻ ടാറിങ് ജോലികള്‍ കൂടുതലും രാത്രികാലങ്ങളില്‍ ചെയ്യുന്നതിനാണ് നിർദേശം നല്‍കിയിരിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു. ജൂണില്‍ ആരംഭിക്കുന്ന മഴക്കാലത്തിനുമുമ്പ് ടാറിങ് പൂര്‍ത്തീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈക്കം-വെച്ചൂര്‍ റോഡ് വീതികൂട്ടി പുനര്‍നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി ഭൂമിയേറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.