മോനിപ്പള്ളിയിൽ ഫെയർസ്റ്റേജ് അനുവദിക്കണം -കേരള കോൺഗ്രസ്

മോനിപ്പള്ളി: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസുകൾക്ക് മോനിപ്പള്ളിയിൽ ഫെയർസ്റ്റേജ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് മോനിപ്പള്ളി മണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. മോനിപ്പള്ളി മണ്ഡലം പ്രസിഡന്‍റ്​ ജോയ് അഞ്ചാംതടം അധ്യക്ഷത വഹിച്ചു. സമ്മേളനം കേരള കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാർട്ടി നേതാക്കളായ ഇ.ജെ. ആഗസ്തി, സജി മഞ്ഞക്കടമ്പിൽ, പ്രിൻസ് ലൂക്കോസ്, മാഞ്ഞൂർ മോഹൻകുമാർ, തോമസ് കണ്ണന്തറ, ജയ്സൺ ജോസഫ്, ബേബി മാമ്പള്ളിൽ, ജയ്സൺ ചോരിയംതടം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.