പെര്‍മിറ്റ് സമയങ്ങളില്‍ ബസ് ഓടുന്നില്ല; പരാതിയുമായി പാലാ പൗരാവകാശ സമിതി

പാലാ: ഉഴവൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് സമയങ്ങളില്‍ സര്‍വിസ് നടത്താത്തതിനാൽ യാത്രക്കാര്‍ വലയുന്നു. തുടര്‍ച്ചയായി അനധികൃത സര്‍വിസ് നടത്തിയിട്ടും ബന്ധപ്പെട്ട അധികാരികള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പാലാ പൗരാവകാശസമിതി കുറ്റപ്പെടുത്തുന്നു. ഇടനാട്, വലവൂര്‍, കുടക്കച്ചിറ, ഉഴവൂര്‍ മേഖലയിലുള്ള യാത്രക്കാര്‍ വളരെയേറെ ദുരിതങ്ങള്‍ അനുഭവിക്കുകയാണ്. സമയത്ത് ബസില്ലെന്നതാണ് പ്രധാനപ്രശ്‌നം. ഇതുമൂലം സാധാരണക്കാരായ യാത്രക്കാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കും ജോലിക്കും പോകുവാന്‍ കഴിയാതെ വരുന്നു. ഈ റൂട്ടിലെ സ്വകാര്യ ബസുകള്‍ എല്ലാം രണ്ട് സ്വകാര്യ വ്യക്തികളുടെ കുത്തക പെര്‍മിറ്റുകളായിട്ടാണ് നല്‍കിയിരിക്കുന്നത്. പാലാ-ഉഴവൂര്‍ റൂട്ടിലെ ജനങ്ങളുടെ യാത്രക്ലേശം കുറക്കുന്നതിന്​ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള സമയങ്ങളില്‍ത്തന്നെ എല്ലാ ബസുകളും സര്‍വിസ് നടത്തുന്നതിനും ആവശ്യമായ മേല്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്​ പാലാ പൗരാവകാശ സമിതി പ്രസിഡന്‍റ്​ ജോയി കളരിക്കല്‍ ഗതാഗത വകുപ്പ് മന്ത്രി, ഗതാഗത വകുപ്പ് കമീഷണര്‍, കോട്ടയം ആര്‍.ടി.ഒ, കലക്ടര്‍ എന്നിവര്‍ക്ക് പരാതിനല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.