സർക്കാറിൻെറ ഒന്നാംവാർഷികാഘോഷത്തിന് കോട്ടയത്ത് ഇന്ന് തുടക്കം കോട്ടയം: രണ്ടാം പിണറായി സർക്കാറിൻെറ ഒന്നാംവാർഷികത്തോടനുബന്ധിച്ചുള്ള ജില്ലതല ആഘോഷത്തിൻെറ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് നാഗമ്പടം മൈതാനത്ത് സഹകരണമന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. മേയ് നാലുവരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന 'എൻെറ കേരളം' പ്രദർശന - വിപണന മേള, 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ലൈഫ് വീടുകളുടെ താക്കോല്‍ വിതരണവും അദ്ദേഹം നിർവഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷതവഹിച്ചു. കലാ-സാംസ്‌കാരിക പരിപാടികളുടെയും ഭക്ഷ്യമേളയുടെയും ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി. നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങിന് മുമ്പ് രാവിലെ പത്തിന് നാട്ടറിവ് പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും തനത് ദൃശ്യാവിഷ്കാരവും വേദിയിൽ അരങ്ങേറും. ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലയിലെ കലാപ്രതിഭകളുടെ പരിപാടികളും വൈകീട്ട് ആറിന് ഓച്ചിറ യൗവ്വന ഡ്രാമ വിഷൻ അവതരിപ്പിക്കുന്ന ഇരുട്ട് എന്ന നാടകവും ഉണ്ടായിരിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻെറ നേതൃത്വത്തിൽ കിഫ്ബിയുടെ പങ്കാളിത്തത്തോടെ സർക്കാറിൻെറ വിവിധ വകുപ്പുകൾ, മിഷനുകൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നിവ ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്. സർക്കാറിൻെറ നേട്ടങ്ങളും പ്രവർത്തനങ്ങളും ഭാവി കാഴ്ച്പ്പാടും പ്രതിഫലിക്കുന്ന രീതിയിലാണ് പ്രദർശനം. നാഗമ്പടം മൈതാനത്തെ 'എൻെറ കേരളം' അരങ്ങിൽ എല്ലാ ദിവസവും രാവിലെ 11 മുതൽ സെമിനാറുകളും വൈകീട്ട് അഞ്ചു മുതൽ കലാ-സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും. സാംസ്കാരിക ഘോഷയാത്ര ഇന്ന് കോട്ടയം: ജില്ലതല ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുന്ന വ്യാഴാഴ്ച പതിനായിരങ്ങൾ പങ്കെടുക്കുന്ന സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. രാവിലെ 9.30ന് തിരുനക്കര മൈതാനത്തു നിന്നും നാഗമ്പടം മൈതാനത്തേക്ക് നടത്തുന്ന ഘോഷയാത്രയിൽ ജനപ്രതിനിധികൾ, കായികതാരങ്ങൾ , കർഷകർ, സാക്ഷരത പ്രവർത്തകർ വായനശാല പ്രവർത്തകർ, സംരംഭകർ, യുവജന ക്ലബ് പ്രവർത്തകർ,കുടുംബശ്രീ പ്രവർത്തകർ , ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ അണിനിരക്കും. ഘോഷയാത്രക്ക് ചാരുതപകർന്ന് ചെണ്ടമേളം, ശിങ്കാരി മേളം, ബാൻഡ് മേളം, എന്നിവക്കുപുറമെ തെയ്യം, മയിലാട്ടം, ഗരുഡൻപയറ്റ് തുടങ്ങിയ കലാരൂപങ്ങളും വിവിധ വകുപ്പുകൾ അണിയിച്ചൊരുക്കുന്ന പ്ലോട്ടുകളും ഉണ്ടാകും. വകുപ്പുകൾ ഘോഷയാത്രയിൽ പുലർത്തുന്ന കലാ-സാംസ്കാരിക തനിമയുടെ മികവ് വിലയിരുത്തി സമ്മാനങ്ങൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.