നവീകരിച്ച ശാസ്ത്രി റോഡി‍െൻറ പൂർത്തീകരണ ഉദ്ഘാടനം ഇന്ന്

നവീകരിച്ച ശാസ്ത്രി റോഡി‍ൻെറ പൂർത്തീകരണ ഉദ്ഘാടനം ഇന്ന് കോട്ടയം: നവീകരണം പൂർത്തീകരിച്ച കോട്ടയം ശാസ്ത്രി റോഡ്​ വ്യാഴാഴ്ച മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നാടിന് സമർപ്പിക്കും. വൈകീട്ട്​ മൂന്നിന് ശാസ്ത്രി റോഡ് ബസ്ബേക്ക് സമീപം നടക്കുന്ന ചടങ്ങിൽ 2.99 കോടി ചെലവിൽ നവീകരിക്കുന്ന മൂന്ന് റോഡുകളുടെ നിർമാണോദ്ഘാടനവും അദ്ദേഹം നിർവഹിക്കും. എം.സി. റോഡ്, എൽ.ബി.എസ് റോഡ് എന്നിവകളെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ്, മുനിസിപ്പൽ ബസ്​സ്റ്റാൻഡ്​​ റോഡ്, മുട്ടമ്പലം-നാഗമ്പടം റോഡ് എന്നിവയാണ് നവീകരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി. എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും. എംപ്ലോയ്‌മെന്‍റ്​ രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം കോട്ടയം: എംപ്ലോയ്‌മെന്‍റ്​ എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ 1999 ഒക്ടോബർ മുതൽ 2021 ജൂൺവരെ കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ പോയവർക്ക് സീനിയോറിറ്റി നഷ്ടപ്പെട്ടാതെ പുതുക്കാൻ അവസരം. ഈ കാലയളവിൽ എംപ്ലോയ്‌മെന്‍റ്​ എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാൻ കഴിയാത്തവർക്കും നിശ്ചിത സമയ പരിധിക്കുശേഷം വിടുതൽ സർട്ടിഫിക്കറ്റ് ചേർത്തത് മൂലം സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും സീനിയോറിറ്റി പുനഃസ്ഥാപിച്ചു നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ഏപ്രിൽ 30നകം ജില്ല എംപ്ലോയ്​മെന്‍റ്​ ഓഫിസിൽ നൽകണം. www.eemployment.kerala.gov.in എന്ന പോർട്ടൽ മുഖേന ഉദ്യോഗാർഥികൾക്ക് നേരിട്ടും രജിസ്ട്രേഷൻ പുതുക്കാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.