വിനോദ് വേരനാനി ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​

ഭരണങ്ങാനം: പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി യു.ഡി.എഫിലെ വിനോദ് ചെറിയാൻ വേരനാനി തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയിലെ സുധ ഷാജിയെ നാലിനെതിരെ എട്ട് വോട്ടുകൾക്കാണ് വിനോദ് പരാജയപ്പെടുത്തിയത്. ബി.ജെ.പി അംഗത്തി‍ൻെറ വോട്ട് അസാധുവായി. കേരള കോൺഗ്രസ് എമ്മിനെ പഞ്ചായത്തിലെ അധികാരസ്ഥാനങ്ങളിൽനിന്ന്​ പുറത്താക്കുക എന്ന ലക്ഷ്യത്തി‍ൻെറ ഭാഗമായി വൈസ് പ്രസിഡന്‍റായിരുന്ന ജോസുകുട്ടി അമ്പലമറ്റത്തിലിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വിനോദ് ചെറിയാനെ എം.എൽ.എ മാണി സി.കാപ്പൻ അനുമോദിച്ചു. വിനോദിന് നൽകിയ സ്വീകരണത്തിൽ ടോമി ഫ്രാൻസിസ്, സജി എസ്.തേക്കേൽ, അഡ്വ. ജോസ് ജോസഫ്, സെൻ തേക്കുംകാട്ടിൽ, നിതിൻ സി.വടക്കൻ, മെംബർമാരായ റെജി മാത്യു, എൽസമ്മ ജോർജുകുട്ടി, പഞ്ചായത്ത് പ്രസിഡന്‍റ്​ ലിസി സണ്ണി, ലിൻസി സണ്ണി, ബിജു എ.ആർ, സോഫി സണ്ണി, ബീന ടോമി, ടോണി തൈപ്പറമ്പിൽ, ജോഷി മാത്യു, ഷാജിമോൻ വി.കെ, ടോണി കവിയിൽ, രാജു മണ്ണൂർ, റോയ് മാത്യു തുടങ്ങിയവർ സംസാരിച്ചു. പടം: വിനോദ് വേരനാനി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.