സി.പി.എം ബഹുജന റാലി സംഘടിപ്പിച്ചു

എരുമേലി: ആർ.എസ്.എസ്-എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തുകയെന്ന ആവശ്യമുയർത്തി സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമേലിയിൽ ബഹുജന റാലി സംഘടിപ്പിച്ചു. പൊലീസ് സ്റ്റേഷൻ ജങ്ഷനിൽനിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. തുടർന്ന്​ നടന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി കെ. രാജേഷ് അധ്യക്ഷത വഹിച്ചു. തങ്കമ്മ ജോർജ്‌കുട്ടി, ഷമീം അഹമ്മദ്, വി. സജിൻ, വി.എൻ. രാജേഷ്, വി.ഐ. അജി, ടി.എസ്. കൃഷ്‌ണകുമാർ എന്നിവർ സംസാരിച്ചു. ചിത്രം: സി.പി.എം എരുമേലിയിൽ നടത്തിയ ബഹുജന റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.