കോട്ടയം: കാണാതായ പതിനാലുകാരിയെ അയൽവീട്ടിലെ കട്ടിലിന് താഴെനിന്ന് കണ്ടെത്തി. കൂരോപ്പട സ്വദേശിനിയായ പതിനാലുകാരിയെയാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ കാണാതായത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി സമീപത്തെ വീടുകളിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് എത്തുകയും പിന്നീട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ, രാത്രി വൈകിയിട്ടും വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് പാമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരിസര പ്രദേശങ്ങളും നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ടൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൂരോപ്പട, പാമ്പാടി എന്നിവിടങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച സമീപത്തെ വീട്ടുകാർ മുറിക്കുള്ളിൽ കട്ടിലിൻെറ താഴെയിരുന്ന പാത്രം നീങ്ങിയിരിക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് വീടിനുള്ളിൽ കയറി ഒളിച്ചതായാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. വൈദ്യപരിശോധനക്കായി പാമ്പാടി ആശുപത്രിയിൽ എത്തിച്ചശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.