കാഞ്ഞിരപ്പള്ളി: പെൺവേഷം കെട്ടി ഭിക്ഷ തേടിയെത്തിയയാൾ വീടിനുള്ളിലേക്ക് ബലമായി കയറാൻ ശ്രമം. ഗൃഹനാഥയുടെ ചെറുത്തുനിൽപിനെത്തുടർന്ന് ഇയാൾ കടന്നുകളഞ്ഞു. ബുധനാഴ്ച ഉച്ചയോടെ കാഞ്ഞിരപ്പള്ളി ഒന്നാംമൈൽ കൊല്ലംകുളം കൊച്ചുറോഡ് ലെയിനിൽ പുതുപ്പറമ്പിൽ ജലാലിന്‍റെ വീട്ടിലാണ് സംഭവം. കറുത്ത പർദ ധരിച്ച് മാസ്കും വെച്ച് വീടിന്റെ പിന്നിലൂടെ എത്തിയ ഇയാൾ നമസ്കരിക്കാൻ സ്ഥലം ആവശ്യപ്പെട്ടു. വീടിന്റെ പിന്നിലൂടെ എത്തിയതിനാൽ ഗൃഹനാഥക്ക് സംശയം തോന്നി. ഇതോടെ ഇവർ വീടിനുള്ളിൽ കയറി ഡൽഹിയിൽ നേവിയിൽ ജോലിചെയ്യുന്ന മകനെ വിളിച്ചുപറഞ്ഞു. മകൻ ഡൽഹിയിൽനിന്ന് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതോടെ പൊലീസ് പാഞ്ഞെത്തി പരിശോധന നടത്തിയെങ്കിലും ആളെ കിട്ടിയില്ല. ശരീരപ്രകൃതം അനുസരിച്ച് പുരുഷ ലക്ഷണമാണെന്ന് ഗൃഹനാഥ പറയുന്നു. ഭർത്താവ് ജലാൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിലുള്ള കൂൾബാറിലായിരുന്നു. കഴിഞ്ഞയാഴ്ച കാഞ്ഞിരപ്പള്ളി പട്ടിമറ്റം ജുമാമസ്ജിദിലെ ഇമാമിന്റെ വീട്ടിലെത്തി ഗൃഹനാഥയുടെ രണ്ടുപവന്റെ മാല കവർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.