ചങ്ങനാശ്ശേരി: ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ വഖഫ് കാര്യങ്ങള്‍ നടത്തുന്ന ചങ്ങനാശ്ശേരി മേഖല ഓഫിസ് ഇവിടെനിന്ന് മാറ്റുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിം സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുസ്ലിം സംഘടനകളുടെ പ്രതിഷേധസംഗമം നടത്തി. പുതൂർപള്ളി ജമാഅത്ത് സെക്രട്ടറി എം.എച്ച്. ഹനീഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.എം. രാജ അധ്യക്ഷതവഹിച്ചു. എം.എസ്.എസ് ജില്ല സെക്രട്ടറി എന്‍. ഹബീബ് മുഖ്യപ്രഭാഷണവും സെക്രട്ടറി കെ.എസ്. ഹലീല്‍ റഹിമാന്‍ വിഷയാവതരണവും നടത്തി. പഴയപള്ളി ട്രഷറര്‍ ഷരീഫ്കുട്ടി ഹാജി, ഹജ്ജ് കമ്മിറ്റി മുന്‍അംഗം എച്ച്. മുസമ്മില്‍ ഹാജി, എം.ഇ.എസ് പ്രസിഡന്‍റ് അക്ബര്‍ ചായക്കാരന്‍പറമ്പില്‍, പഴയപള്ളി മുന്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍, ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി പി.എ. ഷാജി, ഫലാഹിയ ട്രസ്റ്റ് ചെയര്‍മാന്‍ എം. അബ്ദുൽ റസാഖ്, മുസ്ലിം ലീഗ് പ്രസിഡന്‍റ് സാബു മുല്ലശ്ശേരി, പി.എ. സാലി, പി.ടി. സിനാജ്, എ. നവാസ്, സലിം പെത്താണിപറമ്പില്‍, നസീര്‍ വെറൈറ്റി, പി.എം. കബീര്‍ എന്നിവര്‍ സംസാരിച്ചു. KTL CHR 1 wkf വഖഫ് ബോര്‍ഡിൻെറ ചങ്ങനാശ്ശേരി മേഖല ഓഫിസ് മാറ്റുന്നതിനെതിരെ എം.എസ്.എസിൻെറ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധസംഗമം പുതൂർപള്ളി ജമാഅത്ത് സെക്രട്ടറി എം.എച്ച്. ഹനീഫ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.