കോന്നി: എം.ജി സർവകലാശാല കലോത്സവത്തിന് മിമിക്രി വേദിയിൽ അരങ്ങ് തകർക്കുന്ന പ്രകടനമാണ് എറണാകുളം തേവര എസ്.എച്ച് കോളജിലെ അമൽ ആഷിഷ് കാഴ്ചവെച്ചത്. ട്രെയിനിന്റെ വിവിധ ശബ്ദങ്ങൾ അമൽ വേദിയിൽ അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടിയാണ് ഉയർന്നത്. മൊബൈൽ വൈബ്രേഷൻ ശബ്ദം വളരെ ഭംഗിയായി അമൽ വേദിയിൽ അവതരിപ്പിച്ച് കാണികളുടെ കൈയടി നേടി. സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി അഞ്ചുതവണ മിമിക്രി മത്സരത്തിൽ അമൽ ഒന്നാമത് എത്തിയിട്ടുണ്ട്. സർവകലാശാല ദേശീയ തലത്തിൽ നടന്ന സൗത്ത് എഷ്യൻ കലോത്സവത്തിലും അമൽ ആഷിഷ് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നിരവധി ടെലിവിഷൻ പരിപാടികളിൽ കോമഡി പരിപാടികളിലും ഇതിനോടകം പങ്കെടുത്തു. സിനിമ സംവിധാന മേഖലയിലും കഴിവ് തെളിയിച്ചു. അഭിജിത് അശോകിന്റെ കോലുമിട്ടായി എന്ന സിനിമക്കുശേഷം പുതിയ ഒരു സിനിമയിലും അമൽ സഹസംവിധായകനാകും. അങ്കമാലി പേരുംപാടി അശോകന്റെയും ലൗലിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.