വായ്പാട്ടിലും ഉപകരണ സംഗീതത്തിലും മുന്നിൽ പ്രിയദത്ത

പത്തനംതിട്ട: വായ്പാട്ടിലും പൗരസ്ത്യ ഉപകരണ സംഗീതത്തിലും തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിലെ എം.എ വിദ്യാർഥിനി കെ.ആർ. പ്രിയദത്ത ഒന്നാം സ്ഥാനം കരസ്ഥമാക്കി. കലോത്സവത്തിൽ ആദ്യമായാണ് പ്രിയദത്ത പങ്കെടുക്കുന്നത്. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല യുവജനോത്സവത്തിലും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും പ്രിയദത്തക്ക്‌ സമ്മാനങ്ങൾ ലഭിച്ചിരുന്നു. പ്രിയദത്തയുടെ സഹോദരി ആര്യദത്തയും കലാരംഗത്ത് സജീവമാണ്. ഇരുവരും ചേർന്ന് സംഗീത ക്കച്ചേരികളും വയലിൻ കച്ചേരികളും അവതരിപ്പിക്കാറുണ്ട്. കേരളത്തിന്‌ അകത്തും പുറത്തും ഇവർ ഇതിനകം പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. പിതാവ്​ രാജീവ് സി.പി.ഐ എറണാകുളം ജില്ല കൗൺസിൽ അംഗമാണ്. രാജലക്ഷ്മിയാണ് മാതാവ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.