കോട്ടയം: നീണ്ടൂരിൽ 15ാം വാർഡിലെ കൊച്ചുകുഞ്ചക്കരി പാടശേഖരത്തിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് കെ.കെ. മൈക്കിളിന്‍റെ ഉടമസ്ഥയിലുള്ള മൂന്ന് ഏക്കർ തരിശുപാടത്ത് തീപിടിച്ചത്. പുല്ലുകൾക്കും കാടുകൾക്കും തീപടർന്നു. വിവരമറിഞ്ഞ് കോട്ടയം അഗ്നിരക്ഷാസേന നേതൃത്വത്തിലുള്ള രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. സമീപത്തുള്ള സ്വകാര്യ ഫാമിലേക്ക് തീ പടരാതിരിക്കാൻ ശ്രദ്ധിച്ചതിനാൽ വലിയ അപകടം ഒഴിവായി. പാടശേഖരത്തിന് മധ്യഭാഗത്ത് കൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ തമ്മിൽ ഉരസി തീപ്പൊരി പാടശേഖരത്തിലേക്ക് വീണതാകാം കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കോട്ടയം അഗ്നിരക്ഷാ സേനയിലെ അസി. സ്‌റ്റേഷൻ ഓഫിസർ വി. ഷാബു, പി.ഇ. സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ....................... വൈദ്യുതി തൂണിന് തീപിടിച്ചു കോട്ടയം: മാർക്കറ്റ് റോഡിൽ ശീമാട്ടിക്ക് സമീപത്തെ വൈദ്യുതി തൂണിന് തീപിടിച്ചു. കേബിളുകൾ കത്തിനശിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. കോട്ടയം അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയെങ്കിലും തീയണഞ്ഞിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി അറ്റകുറ്റപ്പണി നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.