പഞ്ചായത്ത് സമിതി യോഗം

എലിക്കുളം: സർക്കാറിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ നടത്തിപ്പിന് എലിക്കുളം പഞ്ചായത്ത്​തല സമിതിയോഗം ചേർന്നു. പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ നിസ ലത്തീഫ് പദ്ധതി വിശദീകരണം നടത്തി. തിങ്കളാഴ്ച മുതൽ വാർഡ്​തല സമിതിയോഗം നടത്തും. ഓരോ വാർഡിലും പഞ്ചായത്ത്​ അംഗം രക്ഷാധികാരിയായി സമിതി രൂപവത്കരിക്കും. ചുമതലയുള്ള അസി. കൃഷി ഓഫിസറോ കൃഷി അസിസ്റ്റന്റോ കൺവീനറാകും. എ.ഡി.എസ് ചെയർപേഴ്‌സൻ, തൊഴിലുറപ്പ് പദ്ധതി മേറ്റ്, കർഷക പ്രതിനിധികൾ, സ്‌കൂൾ പ്രതിനിധികൾ എന്നിവർ സമിതിയംഗങ്ങളാകും. KTL VZR 2 Krishi Yogam ചിത്രവിവരണം എലിക്കുളം പഞ്ചായത്ത്തല സമിതി യോഗത്തിൽ കൃഷി ഓഫിസർ നിസ ലത്തീഫ് പദ്ധതി വിശദീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.