തൃശൂരിലെ പുലി പത്തനംതിട്ടയിൽ

കോന്നി: കലോത്സവത്തിന്‍റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ തൃശൂരിലെ പുലികളി സംഘവും. പുലിവേഷധാരികൾ പത്തനംതിട്ടയുടെ വീഥികൾ കൈയടക്കിയപ്പോൾ കാണികൾക്കും കലാപ്രേമികൾക്കും ആവേശമായി. പുലികളിക്ക് പേരുകേട്ട തൃശൂരിൽനിന്നും പൂങ്കുന്നം ജയിംസും സംഘവുമാണ് പുലികളിക്കായി എത്തിയത്. രണ്ടുപേരാണ് പുലിവേഷമിട്ടത്​. കോവിഡ് പ്രതിസന്ധികൾക്ക്‌ ശേഷമുള്ള ഇവരുടെ മൂന്നാമത്തെ പരിപാടിയാണിത്. രണ്ട് വർഷം ആഫ്രിക്കയിലും പൂങ്കുന്നം ജയിംസും സംഘവും പുലികളി അവതരിപ്പിച്ചിരുന്നു. ജില്ലയിൽ ആദ്യമായാണ് പുലികളി സംഘം എത്തുന്നത്. മനോജ് പുളിവേലിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.