പ്രതീകാത്മക ചിത്രം
കോട്ടയം: ഫ്രാങ്കോ മുളക്കൽ പ്രതിയായ ലൈംഗിക പീഡനക്കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ് ഉൾപ്പെടെ മൂന്ന് കന്യാസ്ത്രീകൾക്ക് സർക്കാർ റേഷൻ കാർഡ് അനുവദിച്ചു. റാണിറ്റിനൊപ്പം കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ രണ്ട് കന്യാസ്ത്രീകൾക്കു കൂടിയാണ് റേഷൻ കാർഡ് അനുവദിച്ചത്.
ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വേണമെന്ന ആവശ്യം കൂടി സർക്കാർ പരിഗണിക്കുമെന്നാണ് കരുതുന്നതെന്ന് സിസ്റ്റർ റാണിറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്ന് കന്യാസ്ത്രീകൾക്കും കോട്ടയം ജില്ലാ സപ്ലൈ ഓഫിസിൽ വെച്ചാണ് ജില്ലാ സപ്ലൈ ഓഫിസർ റേഷൻ കാർഡ് കൈമാറിയത്. ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ നേരിട്ടെത്തി റേഷൻ കാർഡ് കൈമാറുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ മന്ത്രിസഭായോഗമുള്ളതിനാൽ മന്ത്രിയുടെ കോട്ടയം യാത്ര റദ്ദാക്കുകയായിരുന്നു.
സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന കാര്യം സിസ്റ്റർ റാണിറ്റ് വെളിപ്പെടുത്തിയത്. അതിനുപിന്നാലെ ഭക്ഷ്യമന്ത്രി ഇടപെട്ട് മഠത്തിലെ അന്തേവാസികളായ സിസ്റ്റർമാർക്ക് റേഷൻ കാർഡ് നൽകാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.