വാട്സ്ആപ് ലിങ്കിൽ കയറി; അക്കൗണ്ടിൽനിന്ന് 2.45 ലക്ഷം നഷ്ടം

പീരുമേട്: ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടതായി പരാതി. ഏലപ്പാറയിൽ വർക്ക് ഷോപ്പ് നടത്തുന്ന കോഴിക്കാനം കിഴക്കേ പതുവയൽ സ്വദേശി രാജേഷിന്‍റെ 2,45,000 രൂപയാണ് നഷ്ടപ്പെട്ടത്. ഡിസംബർ 23നാണ് പണം നഷ്ടപ്പെട്ടത്. രണ്ടുമാസം മുമ്പ് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പിൽ ലിങ്ക് വന്നിരുന്നു.

ലിങ്കിൽ കയറിയെങ്കിലും പിഴ വന്നതിനേക്കാൾ കൂടിയ തുക അടക്കണമെന്ന് കണ്ടതിനാൽ ശ്രമം ഉപേക്ഷിച്ചിരുന്നു. ഇതിനുശേഷം രണ്ടുമാസം കഴിഞ്ഞാണ് തുക നഷ്ടപ്പെടുന്നത്. ഡിസംബർ 23ന് വൈകീട്ട് നാലോടെയാണ് എസ്.ബി.ഐയുടെ അക്കൗണ്ടിൽനിന്ന് തുക രൂപ നഷ്ടപ്പെട്ടത്. തുക നഷ്ടപ്പെട്ടതിനു ശേഷം മൊബൈൽ ഫോണിൽ മെസേജും വന്നിരുന്നു. അടുത്ത ദിവസം എ.ടി.എമ്മിൽ എത്തി അക്കൗണ്ട് പരിശോധിപ്പോൾ പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ബാങ്കിലെത്തി പരാതി നൽകി.

Tags:    
News Summary - Clicked on WhatsApp link; Rs 2.45 lakh lost from account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.