ജില്ല പഞ്ചായത്ത്​ എല്ലാ സ്​ഥിരംസമിതികളും യു.ഡി.എഫിന്

കോ​ട്ട​യം: ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ എ​ല്ലാ സ്​​ഥി​രം സ​മി​തി​ക​ളി​ലും അ​ധ്യ​ക്ഷ സ്ഥാ​നം യു.​ഡി.​എ​ഫി​ന്. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സെ​ബാ​സ്റ്റ്യ​നാ​ണ്​ ധ​ന​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ. ത​ല​നാ​ട്​ ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള അം​ഗ​മാ​ണ്​ ബി​ന്ദു. ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​നാ​യി പി.​കെ. വൈ​ശാ​ഖി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

കു​മ​ര​കം ഡി​വി​ഷ​ൻ അം​ഗ​മാ​ണ്​ വൈ​ശാ​ഖ്. ക​ങ്ങ​ഴ ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള അ​ജി​ത്ത്​ മു​തി​ര​മ​ല​യാ​ണ്​ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ. എ​രു​മേ​ലി ഡി​വി​ഷ​ൻ അം​ഗം ആ​ശ ജോ​യ്​ ആ​ണ്​ ക്ഷേ​മ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ. അ​യ​ർ​ക്കു​ന്നം ഡി​വി​ഷ​നി​ലെ ഗ്രേ​സി ക​രി​മ്പ​ന്നൂ​ർ വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി. അ​ഡീ​ഷ​ന​ൽ ജി​ല്ല മ​ജി​സ്ട്രേ​റ്റ് എ​സ്. ശ്രീ​ജി​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി നി​യ​ന്ത്രി​ച്ചു.

കോട്ടയം നഗരസഭ; ആറ് സ്ഥിരം സമിതികളും യു.ഡി.എഫിന്

കോട്ടയം: മുനിസിപ്പാലിറ്റിയിൽ സ്ഥിരം സമിതികളെല്ലാം യു.ഡി.എഫിന്. വികസനം, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, മരാമത്ത് സമിതികളിലേക്കാണ് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. വൈസ് ചെയർപേഴ്സൻ ഷീബ പുന്നനാണ് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ. എസ്. ഗോപകുമാറിനെ വികസന സ്ഥിരം സമിതി അധ്യക്ഷനായി തെരഞ്ഞെടുത്തു.

20ാം വാർഡ് കൗൺസിലറാണ് ഗോപകുമാർ. 30ാം വാർഡ് കൗൺസിലർ കെ.കെ. പ്രസാദ് ക്ഷേമകമ്മിറ്റി അധ്യക്ഷനായി. 14ാം വാർഡ് കൗൺസിലർ സാലി മാത്യുവാണ് ആരോഗ്യകമ്മിറ്റി അധ്യക്ഷ. 53ാം വാർഡ് കൗൺസിർ ബിൻസി സെബാസ്റ്റ്യൻ വിദ്യാഭ്യാസ-കല- കായിക സമിതി അധ്യക്ഷയായി. 37ാം വാർഡ് കൗൺസിലർ സനിൽ കാണക്കാലിൽ ആണ് മരാമത്ത് കമ്മിറ്റി അധ്യക്ഷൻ. ബി.ജെ.പി കൗൺസിലർമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് രണ്ടു കമ്മിറ്റികൾ എൽ.ഡി.എഫിനും ഒന്ന് എൻ.ഡി.എക്കും കിട്ടിയിരുന്നു. അന്ന് യു.ഡി.എഫ്-22, എൽ.ഡി.എഫ്-22, എൻ.ഡി.എ-08 എന്നതായിരുന്നു കക്ഷിനില. ഇപ്പോഴത്തെ കക്ഷിനില യു.ഡി.എഫ്-32, എൽ.ഡി.എഫ്- 15, എൻ.ഡി.എ- 06 എന്നിങ്ങനെയാണ്. ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ എം. സഫിയ വരണാധികാരിയായി. 

Tags:    
News Summary - All standing committees of the district panchayat are for the UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.