ചങ്ങനാശ്ശേരി: ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിനായി പുതിയ ജനറേറ്റർ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയതായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം അറിയിച്ചു. കിഫ്ബി പദ്ധതി പ്രകാരം കെട്ടിട നിർമാണത്തിന് ഭരണാനുമതി കിട്ടിയതായും നിർമാണം ഉടൻ തുടങ്ങുമെന്നും ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ആർദ്രം പദ്ധതി പ്രകാരം ഒ.പി വിപുലീകരണം ഉടൻ ആരംഭിക്കും. നാല് അറകളുള്ള മോർച്ചറി ഫ്രീസർ സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിലാണ്. ആശുപത്രിയിലെ ഓപറേഷൻ തിയറ്റർ പൂർണമായി പ്രവർത്തനസജ്ജമായതായി സൂപ്രണ്ട് യോഗത്തിൽ അറിയിച്ചു. നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ. അജിത്കുമാർ, കെ.സി. ജോസഫ്, പി.എൻ. നൗഷാദ്, പി.എച്ച്. ഷാജഹാൻ, കെ.ടി. തോമസ്, ജോസുകുട്ടി നെടുമുടി, നവാസ് ചുടുകാട്, കുര്യൻ തുമ്പുങ്കൽ, സാബു കോയിപ്പള്ളി, ബെന്നി സി. ചീരഞ്ചിറ, ജയിംസ് കലാവടക്കൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.