ഉത്സവത്തിന് ഇന്ന് കൊടിയേറും

നെടുംകുന്നം: ഭദ്രകാളീക്ഷേത്രത്തിലെ മീനപ്പുര ഉത്സവത്തിന് ചൊവ്വാഴ്ച വൈകീട്ട് 7.30ന് കൊടിയേറും. തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. 7.45ന് തിരുവരങ്ങിന്‍റെയും ഭഗവതീ ദേവസ്വം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണനിധി ശേഖരണത്തിന്‍റെയും ഉദ്ഘാടനം ബദരിനാഥ് ധാം വി.പി. ഈശ്വരപ്രസാദ് നമ്പൂതിരി നിര്‍വഹിക്കും. തുടര്‍ന്ന് ഗായകന്‍ വീരമണി രാജുവും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. ഒമ്പതുമുതല്‍ 15 വരെ എല്ലാ ദിവസവും പുലര്‍ച്ച മുതല്‍ വിശേഷാല്‍ പൂജകള്‍, 8.30ന് ഉത്സവബലി, 11ന് ഉത്സവബലി ദര്‍ശനം, വിലയ കാണിക്ക, 2.30ന് ഉത്സവബലി ദീപാരാധന. ഒമ്പതിന് വൈകീട്ട് ഏഴിന് പ്രഭാഷണം, സംഗീത പരിപാടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.