ഹൈദരലി തങ്ങളുടെ വേർപാട് കേരളീയസമൂഹത്തിന് തീരാനഷ്ടം -എസ്.വൈ.എസ്

ചങ്ങനാശ്ശേരി: പാണക്കാട് ഹൈദരലി തങ്ങളുടെ വേർപാട് കേരളീയ സമൂഹത്തിന് തീരാനഷ്ടമാണെന്ന് എസ്.വൈ.എസ് ജില്ല കമ്മിറ്റി അനുശോചനയോഗത്തിൽ അഭിപ്രായപ്പെട്ടു. ഒ.എം. ഷെരീഫ് ദാരിമി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹാജി കെ.എ. ഷെരീഫുകുട്ടി, ടി.പി. ഷാജഹാൻ തുരുത്തേൽ, അൻവർ തലയോലപ്പറമ്പ്, അബു ഷമ്മാസ്, മുഹമ്മദാലി മൗലവി, അബ്ദുൽഖാദർ മുസ്‌ലിയാർ, വി.പി. സുബൈർ മൗലവി, പി.എ. സുബൈർ മൗലവി, യൂസുഫ് ദാരിമി തുടങ്ങിയവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും ചങ്ങനാശ്ശേരി: ചെത്തിപ്പുഴക്കടവ്, പേപ്പർമിൽ റോഡ്, പേപ്പർമിൽ, തവളപ്പാറ, എ.ജെ. റിയൽ, മീഡിയ വില്ലേജ്, മീൻചന്ത, ചെത്തിപ്പുഴ പഞ്ചായത്ത്, പറാൽ ചർച്ച്, കൂട്ടുമ്മേൽ ചർച്ച്, പെരുമ്പുഴക്കടവ്, പെരുന്ന അമ്പലം ട്രാൻസ്​ഫോർമറുകളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ ആറുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.