കോട്ടയം: ആറുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ വെസ്റ്റ് പൊലീസ് പിടികൂടി. തൃശൂർ ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ കേസുകളിൽ പ്രതിയായ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി വാവ എന്ന ബിനോജാണ് പിടിയിലായത്. ജില്ല പൊലീസിന്‍റെ ഓപറേഷൻ കാവൽ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച പരിശോധന നടത്തവെ തിരുനക്കര ഭാഗത്തുവെച്ച് ബിനോജിനെ സംശയം തോന്നി പിടികൂടുകയായിരുന്നു. അഞ്ച് കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ്. പ്രതിയെ മതിലകം പൊലീസിന് കൈമാറി. കോട്ടയം ടൗൺ ഭാഗത്ത് തമ്പടിച്ചിരിക്കുന്ന ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി തുടരുമെന്ന് എസ്.പി അറിയിച്ചു. KTL ARREST VAVA-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.