എരുമേലി: അരയാഞ്ഞിലിമൺ നിവാസികളുടെ ഗതാഗത മാർഗമായ പമ്പയാറിന് കുറുകെയുള്ള അരയാഞ്ഞിലിമൺ കോസ്‌വേക്ക് പകരം പുതിയപാലം നിർമിക്കണമെന്ന ആവശ്യം ഉയരുന്നു. പാലം നിർമിക്കാൻ സർവേ നടത്തിയെങ്കിലും തുടർപ്രവർത്തനങ്ങൾ ഉണ്ടായില്ല. ഒരുവശം പമ്പയാറും മറ്റ് വശങ്ങളിൽ വനവും അതിര് പങ്കിടുന്ന പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ട അരയാഞ്ഞിലിമണ്ണിലെ ജനങ്ങളുടെ പുറത്തേക്കുള്ള ഏക മാർഗമാണ് പമ്പയാറിന് കുറുകെയുള്ള കോസ് വേ. കാലവർഷത്തിൽ പമ്പയാറ്റിൽ ജലനിരപ്പ് ഉയരുന്നതോടെ കോസ്വേ വെള്ളത്തിനടിയിലാകും. ഇതോടെ പ്രദേശവാസികൾ പുറംനാടുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെടുന്ന അവസ്ഥയാണ്. കഴിഞ്ഞ മഹാപ്രളയത്തിൽ ദിവസങ്ങളോളം പ്രദേശവാസികൾ ഒറ്റപ്പെട്ടതോടെ പമ്പയാറിന് കുറുകെ കയർ കെട്ടിയാണ് ഭക്ഷണവും വെള്ളവും എത്തിച്ചത്. കോട്ടയം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന അരയാഞ്ഞിലിമൺ-ഇടകടത്തി കോസ്‌വേക്ക് പകരം പുതിയ പാലം നിർമിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പ്രദേശവാസികൾ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.