കോട്ടയം: കുറിച്ചി പഞ്ചായത്ത് ഓഫിസിലെ കോൺഫറൻസ് ഹാളിൽ പൊട്ടിത്തെറി! വൻ ശബ്ദത്തോടെയാണ് പഞ്ചായത്ത് ഓഫിസിലെ കോൺഫറൻസ് ഹാളിലെ ടൈലുകൾ പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ടെത്തിയ ജീവനക്കാരും പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവരും എത്തിയപ്പോൾ കണ്ടത് പൊട്ടിക്കിടക്കുന്ന ഇരുപത്താറോളം ടൈലുകളാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഹാളിനു സമീപത്തിരുന്ന് ജീവനക്കാർ ഭക്ഷണം കഴിക്കുകയായിരുന്നു. ഇവിടെനിന്ന് അൽപം മാറിയാണ് പഞ്ചായത്ത് പ്രസിഡന്‍റ് സുജാത സുശീലയും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ പ്രീതകുമാരിയും നിന്നിരുന്നത്. ഈ സമയത്താണ് പൊട്ടിത്തെറിയുണ്ടായത്. തുടർന്ന്, ജീവനക്കാർ ചേർന്ന് വിവരം എൻജിനീയറിങ് വിഭാഗത്തെ അടക്കം അറിയിച്ചു. വിവരം അറിഞ്ഞ് ജില്ല പഞ്ചായത്ത് കുറിച്ചി ഡിവിഷൻ അംഗം പി.കെ. വൈശാഖ് സ്ഥലത്ത് എത്തി. കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനീഷ്, പഞ്ചായത്ത് അംഗം ഷാജി എന്നിവരും സ്ഥലത്ത് എത്തി സ്ഥിതിഗതികൾ അന്വേഷിച്ചു. അപ്രതീക്ഷിതമായി ടൈലുകൾ പൊട്ടിയതിന്‍റെ കാരണം എന്താണെന്ന ആശങ്കയിലാണ് അധികൃതർ. KTL Tiles കുറിച്ചി പഞ്ചായത്ത് ഓഫിസിലെ കോൺഫറൻസ് ഹാളിൽ ടൈലുകൾ പൊട്ടിത്തെറിച്ചത് പരിശോധിക്കുന്ന പഞ്ചായത്ത് അംഗങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.