പെരുവ: കെ-റെയിൽ പദ്ധതിയുടെ കല്ലിടാൻ എത്തിയവർക്കുനേരെ മുളക്കുളത്ത് പ്രതിഷേധം. കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ബുധനാഴ്ച രാവിലെ പത്തോടെ മുളക്കുളം പഞ്ചായത്തിലെ ഒമ്പതാം വാർഡ് അറുനൂറ്റിമംഗലം പാറശ്ശേരി തച്ചേട്ട് പുരയിടത്തിലാണ് കല്ലിടീൽ ആരംഭിച്ചത്. കണ്ണംകരയത്ത് സിജോ, ആമ്പക്കാട്ടേൽ മാത്യു, വരീക്കൽ ജോയി എന്നിവരുടെ പുരയിടത്തിൽ കല്ലിടാൻ എത്തിയപ്പോഴാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധമില്ലാത്തതും ആളുകൾ സ്ഥലത്തില്ലാത്തതുമായ പുരയിടങ്ങളിൽ കല്ലിടീൽ തുടർന്നു. ബുധനാഴ്ച രണ്ട് കിലോമീറ്ററോളം ദൂരത്തിൽ കല്ലുകൾ സ്ഥാപിച്ചു. ഇതിനിടയിൽ ആമ്പക്കാട്ട് മാത്യുവിന്‍റെ പുരയിടത്തിൽ എത്തിയപ്പോൾ വെള്ളൂർ പൊലീസും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സുബിൻ മാത്യുവുമായി വാക്കേറ്റവും കൈയേറ്റ ശ്രമവും ഉണ്ടായി. ആമ്പക്കാട്ടേൽ മാത്യുവിന്‍റെ ഭാര്യയും മകളുമാണ് പ്രതിഷേധിച്ചത്, ഇതേ തുടർന്ന് ഇവിടെ കല്ലിടാതെ ഉദ്യോഗസ്ഥർ മടങ്ങി. കോൺഗ്രസ് മുളക്കുളം മണ്ഡലം പ്രസിഡന്‍റ് ജെഫി ജോസഫ്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്‍റ് അജീഷ് വി.നായർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സുബിൻ മാത്യു, സിറിയക് ജോസഫ്, എം.സി. സുരേഷ്, ജിത്തു കരിമാടത്ത്, അക്ഷയ് പുളിക്കക്കുഴി, മധു, സുരേഷ് കൊച്ചുപുരക്കൽ, ബാനർജി തുടങ്ങിയവർ പങ്കെടുത്തു. വെള്ളൂർ എസ്.എച്ച്.ഒ എ. പ്രസാദിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ബിജിമോൻ, മുജീബ്, എ.എസ്.ഐ സുന്ദരസേനൻ തുടങ്ങിയ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.