ചെറുതോണി: യുക്രെയ്ൻ യുദ്ധഭൂമിയിൽനിന്ന് ഒരു സംഘം വിദ്യാർഥികൾകൂടി വെള്ളിയാഴ്ച നാട്ടിലെത്തും. ഇടുക്കി തടിയമ്പാട് മഞ്ഞപ്പാറ വേഴമ്പശേരിയിൽ തോമസുകുട്ടി-ആൻസി ദമ്പതികളുടെ മകൾ ജെസ്ന, തടിയമ്പാട് ഐ.സി.ഡി.എസ് ജീവനക്കാരൻ ഷാജി - ചിത്രലേഖ എന്നിവരുടെ മകൾ ശിവപ്രിയ എന്നിവരടക്കം 15 അംഗ സംഘമാണ് മടക്കയാത്രയിലുള്ളത്. ശിവപ്രിയ അഞ്ചാം വർഷ വിദ്യാർഥിനിയും ജസ്ന രണ്ടാം വർഷ വിദ്യാർഥിനിയുമാണ്. തങ്ങൾ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ശിവപ്രിയ അറിയിച്ചതായി മാതാവ് ചിത്രലേഖ പറഞ്ഞു. ഇനിയുള്ളവരെയും ഇന്ത്യൻ എംബസിയും യൂനിവേഴ്സിറ്റി അധികൃതരും സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എങ്ങനെയെങ്കിലും റുമേനിയയിലെത്തിയാൽ നാട്ടിൽ തിരിച്ചെത്താം. തലക്ക് മുകളിൽ യുദ്ധവിമാനങ്ങൾ ചീറിപ്പായുന്ന ഓർമയിലും സുരക്ഷിതമായി മടങ്ങാൻ കഴിഞ്ഞ സന്തോഷത്തിലാണ് വിദ്യാർഥിനികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.