അവശനിലയില്‍ കണ്ടെത്തിയ വയോധികന്​ പൊലീസ്​ തുണയായി

ചങ്ങനാശ്ശേരി: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികന്​ തുണയായി പൊലീസ്​. ഇടുക്കി മുരിക്കാശ്ശേരി പുതുപ്പറമ്പില്‍ മത്തായിയെയാണ്​(62) ചങ്ങനാശ്ശേരി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡില്‍ അവശനിലയില്‍ കണ്ടെത്തിയത്​. തുടർന്ന്​ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെ പിങ്ക് പൊലീസും ജനമൈത്രി പൊലീസും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിക്കുകയും ചികിത്സക്കുശേഷം രക്ഷാഭവനിലേക്ക്​ മാറ്റുകയും ചെയ്തു. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെ വനിത സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീവിദ്യ, മിനിമോള്‍, ജനമൈത്രി ഓഫിസറായ സി.പി.ഒ വിജീഷ് എന്നിവര്‍ ചേര്‍ന്നാണ്​ പിങ്ക്​ പൊലീസിന്‍റെ വാഹനത്തിൽ കഴിഞ്ഞദിവസം മത്തായിച്ചനെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചത്​. ആരോഗ്യം വീണ്ടെടുത്ത മത്തായിച്ചനെ ചൊവ്വാഴ്ച ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ പൊലീസുകാരെത്തി മത്തായിച്ചനെ ചെത്തിപ്പുഴ രക്ഷാഭവനിലെത്തിക്കുകയായിരുന്നു. ഭാര്യ മരണപ്പെട്ട മത്തായിച്ചന് ഒരു മകനുള്ളത് വിദേശത്താണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, മകനെക്കുറിച്ച് കൂടുതല്‍ വിവരം അറിയില്ല. കോട്ടയത്ത് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന മത്തായിച്ചന് വീണ് മുട്ടിന് പരിക്കേറ്റു. തുടര്‍ന്ന് ആരോ ഇയാളെ ചങ്ങനാശ്ശേരി സ്റ്റാന്‍ഡില്‍ എത്തിച്ചശേഷം പോവുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. KTL CHR 4 Police ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെ പിങ്ക്-ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ അവശനിലയില്‍ കണ്ട മത്തായിച്ചനെ ആശുപത്രിയിലേക്ക് മാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.